ഓണക്കാലത്ത് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി; ഫ്‌ളക്‌സി നിരക്ക് ഈടാക്കും

author-image
Charlie
Updated On
New Update

publive-image

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. കെ സ്വിഫ്റ്റ് സര്‍വീസുകളിലും അന്തര്‍ സംസ്ഥാന സര്‍വീസുകളിലും ഫ്‌ളക്‌സി നിരക്ക് ഈടാക്കും. ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

Advertisment

ആഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവിനെ തുടര്‍ന്നാണ് നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്. എസി സര്‍വീസുകള്‍ക്കും നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധികം ഈടാക്കും. എക്സ്പ്രസ്, ഡീലക്സ് ബസുകള്‍ക്കും ഫ്‌ളക്സി നിരക്ക് ഈടാക്കും.

എ.സി ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കും ഈടാക്കാനാണ് തീരുമാനം. അതേസമയം ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 25 അധിക ഷെഡ്യൂളുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment