ചാത്തന്നൂർ: ആഡംബര ബസ് സർവീസ് നടത്തുന്ന സ്വതന്ത്ര കമ്പ നിയായ കെ സ്വിഫ്റ്റിന്റെ ബസുകൾ ദീർഘ ദൂര സർവീസ് നടത്തു ന്നതിന് കെഎസ് ആർ ടി സി കെ സ്വിഫ്റ്റിന് വാടക നല്കണം. കെഎസ്ആർടിസിയുടെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ചാണ് കെ സ്വിഫ്റ്റിന്റെ നടത്തിപ്പ്. വരുമാനം കെ സ്വിഫ്റ്റിന്റെ അക്കൗണ്ടിലാക്കാതെ കെഎസ്ആർടിസിയുടെ അക്കൗണ്ടിലാണ് ചേർക്കുന്നത്. സ്വകാര്യ കമ്പനികളിൽ നിന്നും ബസുകൾ വാടകയ്ക്ക് എടുത്ത് ഓടിക്കുന്നത് പോലെയാണ് കെ സ്വിഫ്റ്റ് കെഎസ് ആർടിസിയ്ക്ക് വേണ്ടി ഓടുന്നത്.
ഈ രണ്ട് സ്ഥാപനങ്ങളുടെയും ചെയർമാനും മാനേജിംഗ് ഡയറക്ടറും ഗതാഗതവകുപ്പു സെക്രട്ടറികൂടിയായ ബിജു പ്രഭാകറാണ്. കെ സ്വിഫ്റ്റിന്റെ സ്ലീപ്പർ കോച്ചുകൾക്ക് കിലോമീറ്ററിന് 27 രൂ പയും സെമി സ്ലീപ്പർ കോച്ചുകൾക്ക് 24.30 രൂപയും സീറ്റർ ബസുകൾൾക്ക് 21.37 രൂപയും കിലോമീറ്ററിന് കെ എസ് ആർ ടി സി വാടകനൽകണം. കെ സ്വിഫ്റ്റിന് വേണ്ടി ഇനി വാങ്ങാൻ പോകുന്ന ഇലട്രിക് ബസുകളുടെ വാടകനിശ്ചയിച്ചിട്ടില്ലെന്നും കെഎസ്ആർടി സി അധികൃതർ പറഞ്ഞു. കെ സ്വിഫ്റ്റ് നടത്തുന്നത് ആഡംബര ദീർഘ ദൂര സർവീസുകളാണെങ്കിലും വരുമാനത്തിൽ ഏറെ പിന്നിലും നഷ്ടത്തിലുമാണ്.
ഒരു കിലോമീറ്ററിന്റെ വരുമാനം (ഇപി കെ എം ) ശരാശരി 45 രൂപയാണ്. കെ എസ് ആർ ടി സിയുടെ ഇ പി കെ എം 55 രൂപ വരെയാണ്. കെ സ്വിഫ്റ്റിന് 116 ബസുകൾ വാങ്ങിയത് സർക്കാർ കെ എസ് ആർ ടി സി ക്ക് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചാണ്. കെ എസ് ആർ ടി സി യുടെ റൂട്ട് പെർമിറ്റ് ഉപയോഗിച്ചാണ് കെ സ്വിഫ്റ്റ് ദീർഘ ദൂരസർവീസുകൾ നടത്തുന്നത്. ഡീസൽ കെ എ സ് ആർ ടി യു സി യുടെ പമ്പുകളിൽ നിന്നാണ്. ബസുകളുടെ മുഴുവൻ അറ്റകുറ്റപണികളും സ്പെയർ പാർട്സുകളും കെ എസ് ആർ ടി സി യുടെതാണ്.
കെ എസ് ആർ ടി സി യുടെ വർക്ക് ഷോപ്പുകളിൽ കെ എസ് ആർ ടി സി യുടെ മെക്കാനിക്കുകളാണ് ഇത് നിർവഹിക്കുന്നത്. ഇതിനും പുറമേയാണ് കെ സ്വിഫ്റ്റ് സർവീസു കൾക്ക് വാടകയും നല്കേണ്ടത്. സ്വതന്ത്ര കമ്പനിയായ കെ സ്വി ഫ്റ്റിന് പ്രത്യേക ഡയറക്ടർ ബോർഡും ഭരണ സംവിധാനവുമാണ്. എന്നിട്ടും കെസ്വിഫ്റ്റിന്റെ വരുമാനം കെ എസ് ആർ ടി സി യു ടെ അക്കൗണ്ടിലാണ്.