കെഎസ്ആര്‍ടിസി തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കിൽ

ജോസ് ചാലക്കൽ
Tuesday, February 23, 2021

കെഎസ്ആര്‍ടിസിയിലെ 10 വർഷമായി മുടങ്ങി കിടക്കുന്ന ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക ..കെഎസ്ആര്‍ടിസി യെ K Swift എന്ന കമ്പനിയുണ്ടാക്കി തകർക്കുന്നതിൽ നിന്നും സർക്കാർ പുറകോട്ടു പോവുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെഎസ്ടി – എംപ്ലോയീസ് സംഘ് (BMS) റ്റിഡിെഫ് എന്നീ രണ്ട് അംഗീകൃത സംഘടനകളുടെ നേതൃത്വത്തിൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തുന്നത് .

സമരത്തിൽ 10.00 മണി വരെയുള്ള കണക്ക് പ്രകാരം 95% സർവ്വീസുകളും തടസപ്പെട്ടു.സമരം പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്ത സിഐടിയു ,എഐഖ്ഖിയുസി സംഘടനകളിലെ അണികൾ നേതൃത്വത്തെ തള്ളി സമരത്തിൽ പങ്കാളിയായി. ആകെ 200 ൽ താഴെ സർവ്വീസാണ് 10.00 മണി വരെ സംസ്ഥാനത്ത് ആകെ ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞത് …

45 ഡിപ്പോകളിൽ ഒരു സർവ്വീസ് പോലും പോകാതെ 100 % ജീവനക്കാരും പണിമുടക്കി.
പാലക്കാട് ഡിപ്പോയിലും ഒരു സർവ്വീസ് പോലും പോയില്ല.പണിമുടക്കുമായി ബന്ധപ്പെട്ട് പാലക്കാട് ഡിപ്പോയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു.

തുടർന്നു നടന്ന പ്രതിഷേധ യോഗം കെ എസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറിപി കെ. ബൈജു ഉദ്ഘാടനം ചെയ്തു.കെഎസ്ആര്‍ടിസി യെ വെട്ടി മുറിച്ച് പാർട്ടി ബിനാമികൾക്ക് തീറെഴുതാനുള്ള ശ്രമം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തു വർഷമായി
കെഎസ്ആര്‍ടിസി ജീവനക്കാരനു മാത്രം ശമ്പള പരിഷ്കരണം നടത്താത്തത് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡൻറ് എന്‍ കെ കണ്ണൻ അധ്യക്ഷത വഹിച്ചു വി.ശിവദാസൻ, എസ് സുരേഷ് കൃഷ്ണൻ , പ്രവീൺ എന്നിവർ സംസാരിച്ചു.എം കണ്ണൻ, സരേഷ്, ടി വി രമേഷ് കുമാർ , വി.വിജയൻ , കെ .വിനോദ്, സി.പ്രമോദ് സി കെ സുകുമാരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

×