/sathyam/media/post_attachments/gHnY0RILkkg1efcEvm2i.jpg)
ശമ്പള വിതരണം അനിശ്ചിതമായി നീണ്ടുപോവുകയും KST എംപ്ലോയീസ് സംഘ് -ന്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ സർക്കാർ പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യുന്നു. സമരമുഖത്ത് പങ്കാളിത്തം കുറയ്ക്കാൻ കാറ്റഗറി തിരിച്ച് ശമ്പളം നൽകി ജീവനക്കാരെ പല തട്ടുകളിലാക്കാനാണ് സർക്കാർ ശ്രമം. തത്ക്കാല ശമ്പള പ്രതിസന്ധി മാത്രമല്ല കെ എസ് ആർ ടി സി യുടെ ദുര്യോഗം. അമിത ഡ്യൂട്ടി അടിച്ചേൽപ്പിക്കുക, അർഹതപ്പെട്ട ലീവുകൾ പോലും നിഷേധിക്കുക എന്നീ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായ മാനേജ്മെന്റിന്റെ ഉത്തരവുകൾക്കെതിരെ മാത്രമല്ല ബി എം എസ് ന്റെ പ്രതിഷേധം.
സർവീസുകൾ പൂർണ്ണതോതിൽ പുന:രാരംഭിക്കാനും അതിനു വേണ്ടിവരുന്ന ബസ്സുകൾ സർക്കാർ വാങ്ങി നൽകുകയും വേണമെന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ശാശ്വതമായ പരിഹാരമുണ്ടാവണം. വരുമാനത്തിൽ നിന്നും ശമ്പള വിതരണത്തിന് ആദ്യ പരിഗണന നൽകണം. ഡീസൽ പർച്ചേസിലെ അഴിമതി സംബന്ധിച്ച് എംപ്ലോയീസ് സംഘ് നൽകിയ പരാതിയിൽ അടിയന്തിരമായി അന്വേഷണം ആരംഭിക്കണം. പച്ചക്കള്ളം പറഞ്ഞ് പിടിച്ചു നിൽക്കാനുള്ള സർക്കാർ ശ്രമം പാഴ് വേലയാണ്.
കൂടുതൽ ജീവനക്കാർ സമരത്തിന് പിന്തുണയർപ്പിച്ച് സർവ്വീസുകൾ മുടങ്ങുന്ന സാഹചര്യമുണ്ടായത് സർക്കാർ നിസംഗ സമീപനം സ്വീകരിച്ചതുകൊണ്ടാണ്. പ്രതിസന്ധിക്ക് ശാശ്വത പരിഹാരത്തിനായി സർക്കാർ മുൻകൈയ്യെടുത്തില്ലെങ്കിൽ കെ എസ് ആർ ടി സിയുടെ ചലനം നിലക്കുന്ന നിലയിലേയ്ക്ക് സമരം തീഷ്ണമാവുമെന്ന് ഓർമ്മപ്പെടുത്തുന്നു. സെക്രട്ടേറിയറ്റ് നടയിൽ പതിമൂന്നാം ദിവസത്തെ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് BPMM ദേശീയ സെക്രട്ടറി ശ്രീ. പ്രദീപ് V നായർ പറഞ്ഞു.
തിരു: ജില്ലാ വൈസ് പ്രസിഡന്റ് C.ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ച പതിമൂന്നാം ദിവസത്തെ ധർണ്ണയിൽ സംസ്ഥാന വൈ. പ്രസിഡന്റ് S.സുരേഷ് കുമാർ, ജില്ലാ വൈ. പ്രസിഡന്റ് S V ഷാജി, തിരു: സൗത്ത് ജില്ലാ പ്രസിഡന്റ് പി.കെ സുഹൃദ് കൃഷ്ണ, തിരു: നോർത്ത് ജില്ലാ പ്രസിഡന്റ് വി ആർ അജിത്, തിരു: സൗത്ത് ജില്ലാ ട്രഷറർ എൻ.സുരേഷ് കുമാർ, മനോജ് PTA ജില്ലാ സമിതി അംഗം എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us