New Update
Advertisment
നെന്മാറ: കെഎസ്‌ടിഎ കൊല്ലങ്കോട് ഉപജില്ലാതല പ്രക്ഷോഭം നെന്മാറ ഗവ.ബോയ്‌സ് ഹൈസ്കൂളിൽ വെച്ച് ഉപജില്ലാ പ്രസിഡണ്ട് ആർ. ശാന്തകുമാരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സിപിഐ (എം) ഏരിയ സെക്രട്ടറി കെ. രമാധരൻ നിർവ്വഹിച്ചു.
കെഎസ്‌ടിഎ പാലക്കാട് ജില്ലാ ജോ. സെക്രട്ടറി ജോസഫ് ചാക്കോ അഭിവാദ്യം അർപ്പിച്ചു. ബാബുരാജ് സ്വാഗതവും, ദീപക് കുമാർ നന്ദിയും രേഖപ്പെടുത്തി.
ഉപജില്ലയിൽ 20 കേന്ദങ്ങളിൽ നടക്കേണ്ടിയിരുന്ന പ്രക്ഷോഭ സമരകേന്ദ്രങ്ങൾ കോവിഡ് പ്രതികൂല സാഹചര്യങ്ങൾ മൂലം 10 ഇടങ്ങളിലാക്കി ചുരുക്കി.