/sathyam/media/post_attachments/dDZ4rrlszSl6M5mBK2Uc.jpg)
എടത്തനാട്ടുകര: കോവിഡ് കാലത്ത് ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 'കരുതൽ സ്പർശം' ജീവ കാരുണ്യ പദ്ധതിയുമായി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) മണ്ണാർക്കാട് സബ് ജില്ലാ കമ്മറ്റി.
കോവിഡ് മഹാമാരിയുടെ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം, മരുന്ന്, അവശ്യ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഡാറ്റാ പാക്കേജ് തുടങ്ങിയവയാണ് കരുതൽ സ്പർശം പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
മണ്ണാർക്കാട് ഉപ ജില്ലാ കെ.എസ്.ടി.യു കമ്മറ്റിയുടെ കരുതൽ സ്പർശം പദ്ധതി, എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്ററിലേക്ക് പതിനായിരം രൂപ കൈമാറി വി.കെ. ശ്രീകണ്ഠൻ എം.പി. ഉൽഘാടനം ചെയ്തു.
അലനല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ കള്ളിവളപ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാനവാസ്, കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിൽ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി. അൻവർ സാദത്ത്, ഉപ ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദ് ഹനീഫ, ഉപ ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.പി.ഹംസ, ഉപ ജില്ലാ സെക്രട്ടറി സലീം നാലകത്ത്, കെ.പി.അബ്ദുൾ മനാഫ്, നൗഷാദ് പുത്തങ്കോട്ട്, കെ. യൂനസ് സലീം, സലാം സുറുമ, കെ.മുനീർ, പി. ഫിറോസ് ബാബു, എ.കബീർ എന്നിവർ സംബന്ധിച്ചു.