/sathyam/media/post_attachments/qhBUqCuEPJSyIJvCRooL.jpg)
മണ്ണാർക്കാട്: കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) മണ്ണാർക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന കോവിഡ് കാല സാമൂഹ്യ സഹായ പദ്ധതി "കരുതൽ സ്പർശ"ത്തിൻ്റെ ഭാഗമായി രോഗവ്യാപന മേഖലകളിൽ മുൻകരുതൽ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനായി കോട്ടോപ്പാടം പഞ്ചായത്തിലേക്ക് ഇരുപത് പൾസ് ഓക്സിമീറ്ററുകൾ നൽകി.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര ഓക്സിമീറ്ററുകൾ ഏറ്റുവാങ്ങി.കെ.എസ്.ടി.യു ഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം.ഹനീഫ അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്, സെക്രട്ടറി കെ. ഷറഫുദ്ദീൻ, ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്,കെ.ജി.മണികണ്ഠൻ,കെ.എ.മനാഫ്,എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം പ്രസംഗിച്ചു.
കോവിഡ് കാല പ്രയാസങ്ങൾ നേരിടുന്നവർക്ക് ഭക്ഷണം, മരുന്ന്,അവശ്യ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ,നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ഡാറ്റാ പാക്കേജ് തുടങ്ങിയവക്കായി രണ്ട് ലക്ഷം രൂപയോളമാണ് സാമൂഹ്യ സഹായ പദ്ധതി വഴി ഉപജില്ലയിൽ നടപ്പാക്കുന്നത്.