കേരളം

കെഎസ്‌യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന മാഗസിൻ്റെ പേരും ലോഗോയും പ്രതിപക്ഷ നേതാവ് വി.ഡി ​സതീശൻ പ്രകാശനം ചെയ്തു

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, August 1, 2021

തൊടുപുഴ: കെഎസ്‌യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന മാഗസിൻ്റെ പേരും ലോഗോയും പ്രതിപക്ഷ നേതാവ് വി.ഡി ​സതീശൻ പ്രകാശനം ചെയ്തു.

കോവിഡ്‌ മഹാമാരി രണ്ടു വർഷം പിന്നിടുമ്പോൾ വീടുകളിൽ ഒതുങ്ങി കൂടേണ്ടി വരുന്ന വിദ്യാർത്ഥികൾ മാനസികസംഘർഷം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ അവരുടെ മാനസിക സംഘർഷങ്ങളെ ലഘൂകരിച്ച് അവരുടെ സർഗ്ഗാത്മകത വളർത്താൻ വിദ്യാർത്ഥികളിൽ നിന്നും ഉരുത്തിരിയുന്ന കഥ കവിത ചിത്രങ്ങൾ തുടങ്ങിയ സാഹിത്യ സ്പന്ദനങ്ങളെ ഒരു കുടക്കീഴിൽ അണിയിച്ചൊരുക്കുക എന്നതാണ് മാഗസിൻ്റെ ഉദ്ദേശം.

“പരിസ്ഥിതിസൗഹൃദത്തിൻറെ പാതയിലൂടെ ഫാസിസത്തിനും വർഗീയതക്കുമെതിരെ മാനവ സാഹോദര്യം എന്ന ആയുധവുമേന്തി പുതുതലമുറയുടെ തുലിക മുന്നേറ്റം” എന്ന സന്ദേശം ഉയർത്തിപിടിച്ച് ഓക്സിജൻ എന്ന നാമദേയത്തിൽ ഇറക്കുന്ന മാഗസിൻ കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡൻറ് അസ് ലം ഓലിക്കൻ, കെ പി എസ് ടി എ കല്ലൂർക്കാട് ഉപജില്ല ജന സെക്രട്ടറിയും മാഗസിൻ ചീഫ് എഡിറ്ററുമായ സാദിഖ് എം എ എന്നിവരുടെ സാന്നിദ്യത്തിൽ പേരും ലോഗോയും പ്രതിപക്ഷ നേതാവ് വി ടി സതീശൻ പ്രകാശനം ചെയ്തു.

ആഗസ്റ്റ് 10 വൈകീട്ട് 5 മണി വരെ aslamolickan@gmail.com എന്ന ഇമെയിലിലോ 9747783588, 9447343847 എന്ന വാട്സാപ്പ് നമ്പറിലോ നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാവുന്നതാണ് തിരഞ്ഞെടുക്കപ്പെടുന്നവ മാഗസിനിൽ ഉൾപ്പെടുത്തും.

×