ഇന്ധനവില വർധനവിനെതിരെ കെടിയുസി (എം) ഉഴവൂര്‍ പെട്രോള്‍ പമ്പിനു മുന്നില്‍ സമരം നടത്തി

New Update

publive-image

കോട്ടയം: സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പെട്രോൾ പമ്പ് സമരം ഉഴവൂർ പെട്രോൾ പമ്പിന് മുൻപിൽ കെടിയുസി - എം സംസ്ഥാന വൈസ് പ്രസിഡന്റ് സൈമൺ പരപ്പനാട്ടിന്‍റെ നേതൃത്വത്തിൽ നടന്നു.

Advertisment

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉൽഘാടനം ചെയ്ത സമര പരിപാടിയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു മുഖ്യപ്രഭാഷണവും മണ്ഡലം പ്രസിഡന്റ് ജോസ് തൊട്ടിയിൽ ആശംസ പ്രസംഗവും നടത്തി.

പഞ്ചായത്ത് മെമ്പർ സിറിയക് കല്ലട, പാർട്ടി ഭാരവാഹികൾ ആയ സണ്ണി കുന്നുംപുറം, ജോസഫ് കുന്നുംപുറം, ജേക്കബ് സ്റ്റീഫൻ കിണറ്റിങ്കൽ എന്നിവർ പരിപാടിക്കു നേതൃത്വം നൽകുകയും ചെയ്തു.

ktuc m
Advertisment