/sathyam/media/post_attachments/a4qMtnsv26h9Y4zMzkJa.jpg)
പെരുവ: കെറ്റിയുസി (എം) ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ജില്ലയിൽ നടത്തിയ പെട്രോൾ പമ്പ് ഉപരോധ സമരത്തിന്റെ ഭാഗമായി മുളക്കുളം പഞ്ചായത്തിലെ മൂന്ന് കേന്ദ്രങ്ങളിലെ പെട്രോൾ പമ്പുകൾക്ക് മുൻപിൽ ഉപരോധ സമരം സംഘടിപ്പിച്ചു.
പെരുവ പമ്പിനു മുൻപിൽ നടന്ന സമരം കെറ്റിയുസി (എം) നിയോജക മണ്ഡലം പ്രസിഡണ്ട് കുരുവിള ആഗസ്തി ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം പ്രസിഡന്റ് സേവ്യർ കൊല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.
മൂർ കാട്ടിൽ പടി പെട്രോൾ പമ്പ് ഉപരോധം കേരള കോൺഗ്രസ് എം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി എ ജയകുമാർ ഉദ്ഘാടനം ചെയ്തു. കെറ്റിയുസി (എം) ജില്ലാ സെക്രട്ടറി ജോൺ കുന്നേൽ അധ്യക്ഷത വഹിച്ചു.
കുന്നപ്പള്ളി പെട്രോൾ പമ്പ് ഉപരോധസമരം യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സാബു കുന്നേൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ജോയി നടുവിൽടം അധ്യക്ഷത വഹിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന ഉപരോധസമരത്തിന് പാർട്ടി നേതാക്കളായ എം.പി ലൂക്ക മംഗളായ പറമ്പിൽ, സുരേഷ് മുണ്ടമറ്റം, സിജു തോമസ്, കെഎസ് മനോഹരൻ, മോഹനൻ കരി നിരപ്പേൽ, കെ.എം രാജു കരിമഠം, ജോഷി പെരുമാലിൽ, കുഞ്ഞുമോൻ മുളയംകോട്, തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us