‘ഊളയെ പ്രേമിച്ച പെണ്‍കുട്ടി’; കുമ്പളങ്ങി നൈറ്റ്സിലെ പ്രെപോസല്‍ രംഗം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രത്തിലെ പ്രെപോസല്‍ രംഗം. ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും മറക്കാനാവാത്ത ഒന്നാണ് ബോബിയും ബേബി മോളും തമ്മിലുള്ള പ്രണയം. ബേബി മോളുടെയും ബോബിയുടെയും പ്രണയത്തിലെ മനോഹരമായ ഒരു രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

Advertisment

‘ഊളയെ പ്രേമിച്ച പെണ്‍കുട്ടി’ എന്ന ക്യാപ്ഷനോടു കൂടിയാണ് ഈ രംഗം യു ട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. പിണങ്ങി പോകുന്ന ബോബിയെ ബേബി മോളെ തിരികെ വിളിക്കുന്നതും തുടര്‍ന്നുള്ള മനോഹരമായെരു പ്രെപോസല്‍ രംഗവുമാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Advertisment