ഒന്നൂടെ കാണാം; കുമ്പളങ്ങി നൈറ്റ്സിന്‍റെ രണ്ടാമത് ട്രെയ്‌ലർ

ഫിലിം ഡസ്ക്
Friday, March 1, 2019

കുമ്പളങ്ങി നൈറ്റ്സിന്‍റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറക്കി അണിയറക്കാർ. ഒന്നൂടെ കാണാം എന്ന ക്യാപ്ഷനോടെയാണ് പുതിയ ട്രെയിലർ. കുമ്പളങ്ങി നൈറ്റ്സിലെ കഥാപാത്രങ്ങൾ ഇപ്പോൾ ആരാധകർക്ക് പ്രിയപ്പെട്ടവരായിരിക്കുകയാണ്.

റിയലിസ്റ്റിക്കായി കഥ പറഞ്ഞ് നിറ‌ഞ്ഞ സദസുകളിൽ മുന്നേറുകയാണ് സിനിമ. ശ്യാം പുഷ്‌കരിന്‍റെ തിരക്കഥയില്‍ നവാഗതനായ മധു സി. നാരായണനാണ് സിനിമ സംവിധാനം ചെയതിരിക്കുന്നത്. രണ്ടാമത്തെ ട്രെയ്‌ലറും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

×