കിടിലന്‍ മസിലുകളുമായുള്ള കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട്് സംവധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഈ മേക്കോവര്‍. പ്രവീണ്‍ മൈക്കിള്‍ എന്ന പോലീസുകാരനായാണ് താരം ചിത്രത്തിലുള്ളത്.
മൂന്നു മാസം കൊണ്ടാണ് ശരീരം ഇത്തരത്തിലാക്കിയതെന്നും ഇതിനായി കഠിന വര്‍ക്കൗട്ടിനു പുറമേ ചിട്ടയായ ഭക്ഷണക്രമവുമുണ്ടെന്നുമൊക്കെ ചാക്കോച്ചന്‍ പറഞ്ഞിരുന്നു. എന്നാല്‍, സിനിമയുടെ ചിത്രീകരണത്തിനിടെ ഏറ്റ പരിക്കുമൂലും തല്‍ക്കാലത്തേക്ക് ജിമ്മിലെ വര്‍ക്ഔട്ടിന് അവധി നല്‍കിയിരിക്കുകയാണ് താരം.
വടംവലി രംഗങ്ങള്‍ കൂത്താട്ടുകുളത്ത് അരുവിക്കരയില്‍ ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ കുഞ്ചാക്കോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ അതിന്റെ ചിത്രീകരണ സമയത്ത് തോളെല്ലിനു ചെറിയ പരുക്കേറ്റിരുന്നു. പിന്നീട് കൈ പൊക്കാന്‍ പറ്റാത്ത സ്ഥിതിയായെന്ന് താരം പറയുന്നു. വലതുകൈ പൊക്കണമെങ്കില്‍ ഇടതുകൈ സപ്പോര്‍ട്ട് ചെയ്യേണ്ട സ്ഥിതിയായി.
പുഷ്അപ് ഒന്നും എടുക്കാന്‍ പറ്റാത്ത അവസ്ഥ. സിനിമയ്ക്കു വേണ്ടിയായുള്ള വടംവലി ആയിരുന്നെങ്കിലും ആവേശം കൂടിയതോടെയാണ് കയ്യും കാലുമെല്ലാം മുറിഞ്ഞത്. അതിനാല്‍ കുറച്ച് വിശ്രമം എടുക്കാനായി ജിമ്മിലെ വര്‍ക്കൗട്ട് തല്‍ക്കാലം വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.