Advertisment

കുഞ്ഞുണ്ണിമാസ്റ്റർ ജന്മദിനം ഓർമ കലാ സാഹിത്യ വേദി ഓർമ ദിനമായി ആചരിച്ചു

New Update

publive-image

Advertisment

മണ്ണാര്‍ക്കാട്: മണ്ണാർക്കാട് ഓർമ്മ കലാ സാഹിത്യ വേദി ഓൺലൈൻ സംഗമവും,കവി കുഞ്ഞുണ്ണി മാസ്റ്റർ ജന്മദിന അനുസ്മരണ ചർച്ചയും കാവ്യാലാപനവും നടത്തി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം യുവകവി ശിവപ്രസാദ് പാലോട് നിർവ്വഹിച്ചു.

ശ്രീവത്സൻ, ഹുസൈൻ കളത്തിൽ, എൻ.അജയകുമാർ, ചന്ദ്രദാസൻ മാസ്റ്റർ, ഡോ.ദിനേശൻ, കെ.കെ.വിനോദ്കുമാർ, ബാലകൃഷ്ണൻ പാലോട്, രമേഷ് പൂർണ്ണിമ, ഡോ.ഫസൽ പൂക്കോയ, വിനോദ് ചെത്തല്ലൂർ, വത്സൻ വെടക്കുറുശ്ശി, സമദ് കല്ലടിക്കോട്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

രചനകളിലെ ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. ദാര്‍ശനികമായ ചായ്‌വ് പ്രകടമാക്കുന്നവയായിരുന്നു കവിതകള്‍.ചിരിയും ചിന്തയുംആത്മവിമര്‍ശനവും ചേര്‍ന്ന കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ചു.

സമകാലീനരായ മറ്റു കവികളുടേതില്‍ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു ,കുഞ്ഞുണ്ണിക്കവിതകളില്‍ ഏറെയും എന്ന് ഓൺലൈൻ പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. എം.കെ.ഹരിദാസ്, സുധാകരൻ മണ്ണാർക്കാട്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

palakkad news
Advertisment