ന്യൂജേഴ്സി: അനിശ്ചിതങ്ങൾക്ക് വിരാമം.ഏറെ സമ്മർദ്ധങ്ങളുടെയും പ്രതിസന്ധികൾക്കുമൊടുവിൽ ഫൊക്കാനാ തെരെഞ്ഞെടുപ്പ് നീതിയുക്തമായും സുതാര്യമായും നടത്തിയതിൻ്റെ സംതൃപ്തിയിലാണ് കുര്യൻ പ്രക്കാനം.നാലു കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമെത്തുമ്പോഴും വിനയാന്വിതനാകുകയാണ് കുര്യൻ പ്രക്കാനം.
/sathyam/media/post_attachments/sROsqjW6eTMdgczt2zjR.jpg)
ഇലക്ഷൻ കമ്മീഷൻ എന്ന പദവിയുടെ അവകാശ അധികാരങ്ങൾ വഴി എങ്ങനെ ഒരു സംഘടനയെ അധികാര തെല്ലാളുമാരുടെ കൈയ്കളിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണം നോർത്ത് അമേരിക്കൻ മലയാളിക്ക് കാട്ടിക്കൊടുത്ത കുര്യൻ പ്രക്കാനം തന്റെ കഴിവിന്റെ പുതിയ മേഖല ലോകത്തിനു കാട്ടി കൊടുത്തു.ഇലക്ഷൻ നടത്താതെ സ്വയം തുടരാൻ തീരുമാനിച്ച അധികാര കൊതിയന്മാരായ മുൻ ഏകാധിപതിമാരുടെയുടെ കയ്യിൽ നിന്ന് മണിക്കൂറുകൾക്കുള്ളിൽ ഇലക്ഷൻ കംമീഷൻ ഫൊക്കാനയെ ജനാധിപത്യത്തിലേക്ക് വീണ്ടും നയിച്ചത്.ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റീ എന്ന നിലയിൽ ഉള്ള തൻ്റെ നാലുവർഷത്തെ പ്രവർത്തനം പൂർത്തിയാക്കുകയും ചെയതു.
വിവിധ മേഖലകളിലെ തൻ്റെ പ്രവർത്തന പരിചയം മാത്രമാണ് വിജയത്തിന് കാരണമെന്നും അതിന് സഹകരിച്ച എല്ലാവരോടും കുര്യൻ പ്രക്കാനം നന്ദിയും അറിയിച്ചു.
കനേഡിയൻ മലയാളി സംഘടനകളുടെ ഫെഡറേഷൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി കാനഡയിലെ വലുതും ചെറുതുമായ സംഘടനകളെയും കോർത്തിണക്കി രൂപികരിച്ച കനേഡിയൻ മലയാളി ഐക്യവേദി യുടെ തുടർപ്രവർത്തനങ്ങൾക്ക് കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ഉള്ള അഡ്‌ഹോക് കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.
കാനഡയിലുള്ള എല്ലാ സംഘടനകളെയും ഒരു കുടകീഴിൽ കൊണ്ടുവരണമെന്നുള്ളത് ദീർഘനാളായി ഇവിടുത്തെ മലയാളികൾ ആഗ്രഹിക്കുന്ന ഒരു സ്വപ്നമായിരുന്നു.പ്രവാസിലോകത്തെ പ്രമുഖ ജലോത്സവമായ കനേഡിയൻ നെഹ്‌റു ട്രോഫിയുടെ മുഖ്യ സംഘാടകൻ,കാനഡയിലെ ബ്രാംപ്ടൻ മലയാളി സമാജം പ്രസിഡണ്ട്, ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീസ് മെമ്പർ , ലോക കേരള സഭാംഗം , നോർക്ക കാനഡ ഹെൽപ്പ്ലൈൻ കോഓർഡിനേറ്റർ തുടങ്ങി വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന കുര്യൻ പ്രക്കാനം പ്രവാസിലോകത്തെ സജീവ സാന്നിദ്ധ്യമാണ്.കാലമേറെയായി കാനഡയിലെ മലയാളികള്‍ കാത്തിരുന്ന ചരിത്ര പ്രഖ്യാപനമായ നേരിട്ടുള്ള വിമാന സർവീസ് കേരളത്തിലേക്ക് എന്ന പ്രഖാപനം ഗവർണ്ണറെ കൊണ്ട് നടത്തിച്ച ഓൺലൈൻ സമ്മേളനത്തിന്റെ സൂത്രധാരൻ ആയിരുന്ന കുര്യൻ പ്രക്കാനം വേൾഡ് മലയാളി പ്രസ്സ് കൗൺസിലിൻ്റെ അമരക്കാരൻ കൂടിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us