ഫിലിം ഡസ്ക്
Updated On
New Update
Advertisment
മഹാഭാരതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം കുരുക്ഷേത്രയുടെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി. കന്നഡയില്‍ നിന്നൊരുങ്ങുന്ന ചിത്രമാണ് കുരുക്ഷേത്ര. നാഗന്നയാണ് ചിത്രത്തിന്റെ സംവിധായകന്‍.
ദുര്യോധനന്റെ വീക്ഷണകോണില്‍ നിന്ന് മഹാഭാരതയുദ്ധത്തിന്റെ പുനര്‍വ്യാഖ്യാനമാണ് കഥ. അംബരീഷ്, വി. രവിചന്ദ്രന്‍, പി. രവിശങ്കര്‍, അര്‍ജുന്‍ സര്‍ജ, സ്‌നേഹ, മേഘന രാജ്, സോനു സൂദ്, ഡാനിഷ് അക്തര്‍ , നിഖില്‍ കുമാര്‍, ഹരിപ്രിയ, ശ്രീനിവാസ മൂര്‍ത്തി, ശ്രീനാഥ്, ശശികുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ദുര്യോദനനായി ദര്‍ശന്‍ എത്തുമ്പോള്‍ വി. രവിചന്ദ്രനാണ് കൃഷ്ണനാകുന്നത്. സ്‌നേഹ-പാഞ്ചാലിയാകുന്നു. ഓഗസ്റ്റ് ഒന്‍പതിന് റിലീസ് ചെയ്ത ചിത്രത്തിന്റെ തമിഴ് പതിപ്പ് ഈ പതിനഞ്ചിന് തിയറ്ററുകളിലെത്തും.