കുവൈറ്റില്‍ ദേശീയ വിമോചന ആഘോഷങ്ങളുടെ ഭാഗമായി അമീറിന്റെ കാരുണ്യത്തില്‍ പൊതുമാപ്പ് ലഭിക്കുന്നവരില്‍ 28 വര്‍ഷമായി തടവില്‍ കഴിയുന്ന രണ്ട് പേരും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, February 19, 2020

കുവൈറ്റ്‌ : കുവൈറ്റില്‍ ദേശീയ വിമോചന ആഘോഷങ്ങളുടെ ഭാഗമായി അമീറിന്റെ കാരുണ്യത്തില്‍ പൊതുമാപ്പ് ലഭിക്കുന്നവരില്‍ 28 വര്‍ഷമായി തടവില്‍ കഴിയുന്ന രണ്ട് പേരും . അധിനിവേശകാലത്ത് ഇറാഖികളുമായി സഹകരിച്ചുവെന്ന കുറ്റത്തിനു തടവിലാക്കപ്പെട്ടവരാ‍ണ് ഇരുവരും.

സദ്ദാം ഹുസൈന്റെ പട്ടാളവുമായി ചേർന്ന് കുവൈറ്റിനെതിരെ പ്രവർത്തിച്ചവരാണ് അവരെന്നു കണ്ടെത്തിയിരുന്നു. കുവൈത്ത് വിമോചിതമായ ദിവസം ലഭ്യമായ ഇറാഖ് ജനകീയ സേനാ പട്ടികയിൽ അവരുടെ പേരും ഉൾപ്പെട്ടിരുന്നു.

തുടർന്ന് പിടിയിലായ ഇരുവർക്കും കോടതി പിന്നീട് ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. ബ്രിട്ടിഷ് പൗരത്വമുള്ളവരാണ് ഇരുവരും എന്നാണ് വിവരം.

×