പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കണം; സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കുവൈറ്റ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, May 13, 2021

കുവൈറ്റ് സിറ്റി: പലസ്തീന്‍ ജനതയ്‌ക്കെതിരെയുള്ള അക്രമണം അവസാനിപ്പിക്കണമെന്ന് കുവൈറ്റ്. ഖത്തര്‍ ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി (അറബ് സ്റ്റേറ്റ് ലീഗിന്റെ മിനിസ്റ്റീരിയല്‍ കൗണ്‍സിലിലെ നിലവിലെ ചെയര്‍മാന്‍), ഈജിപ്ത് വിദേശകാര്യമന്ത്രി സമേഹ് ഷൗക്രി, ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അയ്മാന്‍ സഫാദി, പലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികി എന്നിവരോട് പലസ്തീന്‍ വിഷയത്തെ സംബന്ധിച്ച് കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ. അഹമദ് അല്‍ നാസര്‍ സംസാരിച്ചു.

പലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കാനും പ്രദേശത്ത് സമാധാന കൈവരിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുമെന്ന് കുവൈറ്റ് വ്യക്തമാക്കി. പലസ്തീനുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഇതിനായി സഹോദര രാജ്യങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുമെന്നും കുവൈറ്റ് വ്യക്തമാക്കി.

×