കുവൈറ്റില്‍ യുഎഇ, തുര്‍ക്കി, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്കും കൂടി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് യുഎഇ, തുര്‍ക്കി, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയേക്കുമെന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

publive-image

ഫെബ്രുവരി 21 വരെ ഏര്‍പ്പെടുത്തിയ വിദേശികളുടെ പ്രവേശനവിലക്ക് പിന്‍വലിക്കും. എന്നാല്‍ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് കുവൈറ്റിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് തുടരുമെന്നും അടുത്ത മന്ത്രിസഭായോഗത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭാ അനുമതി നല്‍കുകയാണെങ്കില്‍ ദുബായ്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈറ്റിലേക്ക് മടങ്ങാനിരിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും.

Advertisment