കുവൈറ്റില്‍ അറേബ്യന്‍ ഗള്‍ഫ് റോഡിന് സമീപമുള്ള എല്ലാ പൊതുപാര്‍ക്കിംഗുകളും അടയ്ക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, February 24, 2021

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അറേബ്യന്‍ ഗള്‍ഫ് റോഡിന് സമീപമുള്ള എല്ലാ പൊതു പാര്‍ക്കിംഗുകളും അടയ്ക്കാന്‍ തീരുമാനിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി ജനറല്‍ മാനേജര്‍ എഞ്ചിനിയര്‍ അഹമദ് മന്‍ഫൂഹി അറിയിച്ചു.

ദേശീയ ദിനാഘോഷങ്ങള്‍ പ്രമാണിച്ചുള്ള ഒത്തുച്ചേരലുകള്‍ നിരോധിച്ചിരുന്നു. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് പൊതുപാര്‍ക്കിംഗുകള്‍ അടയ്ക്കുന്നത്. നാളെ മുതല്‍ ഈ മാസം 28 വരെയാണ് നിയന്ത്രണം.

×