Advertisment

45 വര്‍ഷത്തെ പ്രവാസത്തിന് ശേഷം കുവൈറ്റ് വിട്ടു പോകുന്ന ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാനും കുവൈറ്റിലെ പൗരപ്രമുഖനുമായ ആനന്ദ് കപാഡിയയ്ക്ക് ഇന്ത്യന്‍ എംബസിയും കുവൈറ്റിലെ മറ്റ് ഇന്ത്യന്‍ സംഘടനകളും ചേര്‍ന്ന് സംയുക്ത യാത്ര അയപ്പ് നല്‍കി.

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 45 വര്‍ഷത്തെ പ്രവാസത്തിന് ശേഷം കുവൈറ്റ് വിട്ടു പോകുന്ന ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാനും കുവൈറ്റിലെ പൗരപ്രമുഖനുമായ ആനന്ദ് കപാഡിയയ്ക്ക് ഇന്ത്യന്‍ എംബസിയും കുവൈറ്റിലെ മറ്റ് ഇന്ത്യന്‍ സംഘടനകളും ചേര്‍ന്ന് സംയുക്ത യാത്ര അയപ്പ് നല്‍കി.

publive-image

45 വര്‍ഷക്കാലം കുവൈറ്റില്‍ താമസിച്ചപ്പോള്‍ സാംസ്‌കാരിക ബിസിനസ് രംഗത്ത് കുവൈറ്റില്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു.

publive-image

''അസോസിയേഷനുകളും ഗ്രൂപ്പുകളും കുവൈറ്റിലെ ഇന്ക്യന്‍ പ്രവാസികളുടെ പൂന്തോട്ടത്തിലെ മനോഹരമായ പൂക്കള്‍ പോലെയാണ്. ഓരോ പ്രവാസിയും വിദേശത്തുള്ള അവരുടെ പ്രവര്‍ത്തനമേഖലയില്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ അംബാസഡര്‍മാരാണ്. നമ്മുടെ ഓരോ ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണലുകളും അവരുടെ കഠിനാധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയും നമ്മുടെ രാജ്യത്തിന് ബഹുമാനവും ആദരവും നല്‍കുമ്പോള്‍ ഞങ്ങള്‍ ഇപ്പോള്‍ അത് കാണുന്നു കുവൈറ്റില്‍''-അംബാസഡര്‍ പറഞ്ഞു.

publive-image

ഇന്ത്യന്‍ എംബസിക്കും കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിനും വേണ്ടി ഇന്ത്യന്‍ ബിസിനസും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണത്തിന്റെയും ബന്ധങ്ങളുടെയും പുതിയ വഴികള്‍ വികസിപ്പിക്കുന്നതില്‍ പങ്കു വഹിച്ചതിന് ആനന്ദ് കപാഡിയയോട് അംബാസഡര്‍ നന്ദി പറഞ്ഞു.

കൊവിഡ് കാലത്ത് ഐബിപിസി ചെയര്‍മാന്‍ എന്ന നിലയില്‍ കുവൈറ്റിലെ മറ്റു നിരവധി സംഘടനകളുമായി യോജിച്ച് കുവൈറ്റില്‍ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി ആളുകളെ സഹായിക്കുന്നതില്‍ കപാഡിയ മുമ്പന്തിയില്‍ ഉണ്ടായിരുന്നു.

ലത മങ്കേഷ്‌കര്‍, പങ്കജ് ഉദാസ്, സാക്കിര്‍ ഹുസൈന്‍, ഉസ്താദ് അംജദ് അലി ഖാന്‍ തുടങ്ങി നിരവധി പ്രമുഖരെ കുവൈറ്റ് സമൂഹത്തിന് പരിചയപ്പെടുത്തിയ കപാഡിയ, ദാര്‍ അല്‍ അത്തര്‍ ഇസ്ലാമിയ, കുവൈറ്റ് കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ കുവൈറ്റികള്‍ക്കു വേണ്ടി ഇന്ത്യന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുമുള്ള നിരവധി ബിസിനസ് നേതാക്കളുമായുള്ള സംവാദങ്ങളും കപാഡിയ കുവൈറ്റില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അംബാസഡര്‍ സിബി ജോര്‍ജ് കപാഡിയയും ജോയ്‌സ് സിബി ജോര്‍ജ്, ഇന്ദിര കപാഡിയ എന്നിവരോടൊപ്പം വിടവാങ്ങല്‍ കേക്ക് മുറിച്ചു. അംബാസഡര്‍ കപാഡിയയ്ക്ക് ഒരു ഷാളും സമ്മാനിച്ചു.

കമ്മ്യൂണിറ്റി നേതാക്കളുടെ സാന്നിധ്യത്തില്‍ സിഎ ചാപ്റ്റര്‍ ചെയര്‍മാന്‍ കൈസര്‍ ടി ഷക്കീര്‍, സുരേഷ് കെപി, ഐഡിഎഫ് ചെയര്‍മാന്‍ ഡോ അമീര്‍ അഹ്മദ്. ഇന്തോ-കുവൈറ്റ് ബന്ധത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് അംബാസഡര്‍ സിബി ജോര്‍ജ് കപാഡിയയ്ക്ക് മെമന്റോ സമ്മാനിച്ചു.

കപാഡിയ തന്റെ വൈകാരിക പ്രസംഗത്തില്‍ കുവൈറ്റിലെ തന്റെ ജീവിതയാത്രയില്‍ വര്‍ഷങ്ങളായി തന്നെ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞു.

വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘനടകള്‍ക്ക് വേണ്ടി ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് ഈ പരിപാടിക്ക് നേതൃത്വം കൊടുത്തത് സുരേഷ് കെപിയാണ്. സുരേഷ് കെപി തന്റെ പ്രസംഗത്തില്‍ ആനന്ദ് കപാഡിയക്ക് ആശംസ അറിയിക്കുന്നതിനോടൊപ്പം കുവൈറ്റിലെ പ്രവാസികളുടെ ആവശ്യങ്ങളില്‍ ഇന്ത്യന്‍ എംബസി ദ്രുതഗതിയില്‍ പരിഹാരം ഉണ്ടാക്കുന്നതിനുള്ള ഇന്ത്യന്‍ പ്രവാസികളുടെ നന്ദി സിബി ജോര്‍ജിനെ അറിയിക്കുകയും ചെയ്തു. ചൈതാലി ബി റോയ് കുവൈറ്റിലെ ആനന്ദ് കപാഡിയയുടെ ജീവിതത്തെക്കുറിച്ച് ഒരു ഹ്രസ്വ അവതരണം നടത്തി.

ഐബിപിസി, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം, സിഎ ചാപ്റ്റര്‍, പ്രമുഖ ഇന്ത്യന്‍ സംഘടനകളില്‍ നിന്നുള്ള നിരവധി പേര്‍ ഓണ്‍ലൈന്‍ ആയി ഈ ചടങ്ങില്‍ പങ്കെടുത്തു.

ശശി തരൂര്‍ എംപി, കുവൈറ്റില്‍ നിന്നുള്ള ടോണി ജഷന്‍മഹല്‍ (ഉപദേഷ്ടാവ്, ഐബിപിസി), തോജി ലാംബ (വൈസ് ചെയര്‍മാന്‍, ഐബിപിസി), ഡോ. വിനോദ് ഗ്രോവര്‍, ജ്യോതിഷ് ചെറിയാന്‍ (പ്രസിഡന്റ്, കലാ കുവൈറ്റ്), മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ (ആക്ടിങ് പ്രസിഡന്റ്, കെഎംസിസി) പരിപാടിയില്‍ വിടവാങ്ങല്‍ സന്ദേശങ്ങള്‍ നല്‍കി. ധാരാളം സുഹൃത്തുക്കുളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. ഡോ. സുരേന്ദ്ര നായിക്, ഡോ. സുശോവാന സുജിത് നായര്‍, നിക്‌സണ്‍ ജോര്‍ജ് അവരുടെ ഗാനം ആലപിച്ചു.

Advertisment