കുവൈത്ത് : മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട പന്തളം മുടിയൂർക്കോണം സ്വദേശി മുള്ളിക്കൽ വീട്ടിൽ രവിയുടെയും വിജയകുമാരിയുടെയും മകൻ രഞ്ജിത് രവി (32) ആണ് മരണമടഞ്ഞത്.
/sathyam/media/post_attachments/tcWAWYRiJ6TJoHaK787a.jpg)
ന്യൂ ഗോൾഡൻ ഇന്റർനാഷണൽ കമ്പനി ജീവനക്കാരനായിരുന്നു. വിവാഹിതനാണ് ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ നാട്ടുകാരൻ കൂടിയായ രഞ്ജിത് സിങ്ങിന്റെയും കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കരയുടെയും നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.