കുവൈറ്റ്: കുവൈറ്റില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തെ തുടർന്ന് ആറ് സ്വർണ്ണ കമ്പനികളെ കുവൈറ്റ് സർക്കാർ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുണ്ടായ കമ്പനി നടത്തിയ ബിസിനസ്സുകളും അന്വേഷണ വിധേയമാകും.
/sathyam/media/post_attachments/SIvc7zIZWVbrjbFgXujj.jpg)
ഈ മേഖലയില്‍ അടുത്തിടെ ആരംഭിച്ച കമ്പനികള്‍ വരെ അതിവേഗ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഓഡിറ്റിംഗില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
സ്വർണ്ണ വിപണിയിലെ പരമ്പരാഗത വിപുലീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ സംശയകരമായ നേട്ടം കൈവരിച്ച ആറ് കമ്പനികളും സ്ഥാപിതമായതിനു ശേഷം വലിയ സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഈ കമ്പനികള്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.