കുവൈറ്റില്‍ കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, March 6, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നാളെ മുതല്‍ ഒരു മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഭാഗിക കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം മേധാവി ഫറാജ് അല്‍ സുഅബി അറിയിച്ചു. നിയമം ലംഘിക്കുന്ന സ്വദേശികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഫ്യൂ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ള പ്രത്യേക പാസുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കും. നാളെ മുതല്‍ വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് വരെയാണ് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

×