കുവൈറ്റില്‍ കര്‍ഫ്യൂ സമയങ്ങളില്‍ വൈകിട്ട് അഞ്ച് മുതല്‍ വൈകിട്ട് 10 വരെ ജം ഇയ്യകളില്‍ ബാര്‍കോഡ് സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് പ്രവേശനം അനുവദിക്കും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, March 8, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കര്‍ഫ്യൂ സമയങ്ങളില്‍ വൈകിട്ട് അഞ്ച് മുതല്‍ വൈകിട്ട് 10 വരെ ജം ഇയ്യകളില്‍ ബാര്‍കോഡ് സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അനുമതി നല്‍കി മന്ത്രിസഭ. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങള്‍, മുനിസിപ്പാലിറ്റി അധികൃതര്‍ എന്നിവരെ മന്ത്രിസഭ ചുമതലപ്പെടുത്തി.

ജം ഇയ്യകളില്‍ കര്‍ഫ്യൂ സമയത്ത് ഹോം ഡെലിവറി അനുവദിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും ഇത് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ജം ഇയ്യ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ബാര്‍കോഡ് സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് പ്രവേശനം അനുവദിച്ചത്.

×