New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ഈസാ അല്‍ റമദാന്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നാണ് കാറ്റ് വീശുന്നത്.
ഈ സമയങ്ങളില്‍ ആരും പുറത്തിറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ശക്തമാകുമെന്നതിനാല്‍ ഫേസ് മാസ്‌ക് ധരിക്കണം. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ കടുത്ത ജാഗ്രത പുലര്‍ത്തണം. ശനിയാഴ്ച പുലര്‍ച്ചെ വരെ കാറ്റ് ശക്തമായി തുടരുമെന്നാണ് പ്രവചനം.