New Update
കുവൈറ്റ്: കുവൈറ്റില്‍ 70 വയസ്സ് തികഞ്ഞ പ്രവാസികള്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതം . സ്വകാര്യ മേഖലയിലെ പ്രവാസി ജീവനക്കാർക്ക് തൊഴിൽ ,താമസാനുമതി പുതുക്കി നൽകുന്നതിന് പ്രായം മാനദണ്ഡമാക്കിയിട്ടില്ലെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി.
Advertisment
70 വയസ് തികഞ്ഞ പ്രവാസികള്‍ക്ക് ഇഖാമ പുതുക്കി നൽകില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
ജോലിക്ക് പ്രാപ്തരെങ്കിൽ ഇഖാമ പുതുക്കിനൽകുമെന്നും അതിന് പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നും പബ്ലിക് അഥോറിറ്റി ഫോർ മാൻപവറിലെ തൊഴില്‍കാര്യ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുല്ല അൽ മുത്തൂത്ത് വ്യക്തമാക്കി.