കുവൈറ്റില്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ വന്‍ തിരക്ക്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, April 18, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഒത്തുച്ചേരലുകള്‍ വഴി സംഭവിക്കുന്ന കൊവിഡ് വ്യാപനം മുന്‍ മാസങ്ങളെ അപേക്ഷിച്ച് നിലവില്‍ കുറയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. നിലവിലുണ്ടാകുന്ന ഭൂരിപക്ഷം കേസുകളും രോഗബാധിതരുമായുള്ള സമ്പര്‍ക്കം വഴിയാണ്.

കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് രോഗബാധിതര്‍ എവിടെയൊക്കെ സഞ്ചരിച്ചുവെന്ന് കൃത്യമായി വെളിപ്പെടുത്താത്തതാണ് ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

എക്‌സിബിഷന്‍ ഗ്രൗണ്ടുകളിലെ വാക്‌സിനേഷന്‍ സെന്ററുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

×