അഴിമതിക്ക് അറുതി വരുത്താന്‍ കുവൈറ്റ്; അന്വേഷിക്കുന്നത് 90-ഓളം അഴിമതി ആരോപണങ്ങള്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 37 ഏജന്‍സികളുമായി ബന്ധപ്പെട്ട 90-ഓളം അഴിമതിക്കേസുകള്‍ കുവൈറ്റില്‍ അധികൃതര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ അവസാനം വരെ ലഭിച്ച അഴിമതി ആരോപണങ്ങളെക്കുറിച്ചാണ് അന്വേഷിക്കുന്നത്.

സാമൂഹ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 12 എണ്ണവും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട 11 എണ്ണവും ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

കുവൈറ്റ് ഓയില്‍ കമ്പനി, അവ്കാഫ് മന്ത്രാലയം, കസ്റ്റംസ് ഡയറക്ടറേറ്റ്, കുവൈറ്റ് മുനിസിപ്പാലിറ്റി, വൈദ്യുതി, ആഭ്യന്തര, പൊതുമരാമത്ത്, വിദ്യാഭ്യാസം, ധനകാര്യം തുടങ്ങിയ മന്ത്രാലയങ്ങള്‍ എന്നിവയും അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) യുടെ പരിശോധനയില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നസാഹയും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സമീപ വര്‍ഷങ്ങളില്‍ അഴിമതിക്കെതിരെയുള്ള പോരാട്ടം കുവൈറ്റ് ശക്തമാക്കിയിരുന്നു.

Advertisment