കുവൈറ്റില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരും; വാക്‌സിന്‍ സ്വീകരിച്ച സ്വദേശികള്‍ക്ക് മാത്രം വിദേശത്തേക്ക് പോകാന്‍ അനുമതി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, May 3, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് തുടരും. സ്വദേശികള്‍ക്ക് വിദേശത്തേക്ക് പോകാന്‍ വാക്‌സിനേഷനും നിര്‍ബന്ധമാക്കി. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി ഏഴ് മുതലാണ് കുവൈറ്റില്‍ വിദേശികള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്.

×