/sathyam/media/post_attachments/QpM9S0oSZktRxGwG6VwT.jpg)
കുവൈറ്റ്:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ രാജ്യം വിട്ടതോടെ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയില്‍ ഉള്‍പ്പെടെ വാടകക്കെട്ടിടങ്ങള്‍ സുലഭം. എന്നു മാത്രമല്ല, വാടകയിനത്തില്‍ വന്‍ കുറവും ഇളവുകളും പ്രഖ്യാപിച്ച് കാത്തിരിക്കുകയാണ് കെട്ടിട ഉടമകള്‍.
അടുത്ത കാലം വരെ കെട്ടിടങ്ങള്‍ കിട്ടാനില്ലാത്തതായിരുന്നു അവസ്ഥ. ഉണ്ടെങ്കില്‍ തന്നെ വന്‍ വാടക നരക്കുകളും. എല്ലാ 6 മാസം കൂടുംതോറും വാടക ഉയരുന്നതായിരുന്നു സ്ഥിതി. വര്‍ഷം തോറും പുതുക്കുമ്പോള്‍ വാടക കൂട്ടി നല്‍കുകയും വേണമായിരുന്നു.
എന്നാല്‍ പ്രവാസികള്‍ കൂട്ടത്തോടെ തിരികെ പോന്നതോടെ സ്ഥിതി മാറിയിരിക്കുകയാണ്. അബ്ബാസിയയില്‍ ഉള്‍പ്പെടെ 200 കെഡിയ്ക്ക് 2 ബെഡ്റൂം വീട് ലഭിക്കും. മാത്രമല്ല പുതിയ വീട് വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് 6 മാസത്തേയ്ക്ക് ഈ വാടകയുടെ പകുതി തുക വാടക സൗജന്യമാണ്. അതായത് വാടക 200 ആണെങ്കില്‍ 6 മാസത്തെയ്ക്ക് 100 കെഡി നല്‍കിയാല്‍ മതി.
വിമാന സര്‍വ്വീസുകള്‍ പഴയപടിയായാല്‍ ഇനിയും പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. കുടുംബമായി താമസിക്കുന്നവര്‍ നിരവധിപേരാണ് ജോലി നഷ്ടമായി മടങ്ങിപ്പോകാന്‍ കാത്തിരിക്കുന്നത്. ഇതോടെ വാടകക്കെട്ടിടങ്ങള്‍ വീണ്ടും ഒഴിവുവരും.
മുന്‍പ് കര്‍ഫ്യൂ കാലഘട്ടത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടുകൂടി വാടക കുറയ്ക്കാന്‍ തയ്യാറാകാതിരുന്ന കെട്ടിട ഉടമകളൊക്കെ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഇവരുടെയൊക്കെ കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇപ്പോള്‍ വാടക കുറച്ചുനല്‍കി ആളുകളെ ആകര്‍ഷിക്കാനുള്ള നെട്ടോട്ടമാണ് ഇവര്‍ നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us