New Update
Advertisment
കുവൈറ്റ് സിറ്റി: മാര്‍ച്ച് ഏഴ് മുതല്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനം. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷനിലെ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മേധാവി അബ്ദുല്ല അല്‍ രാജിയാണ് ഇതു സംബന്ധിച്ചുള്ള സര്‍ക്കുലര്‍ ഇറക്കിയത്.
സിവില്‍ ഏവിയേഷന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ സമയങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.