കുവൈറ്റ് വിമാനത്താവളത്തിലെ ‘ടെര്‍മിനല്‍ 2’ പ്രോജക്ട്: എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, April 8, 2021

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘ടെര്‍മിനല്‍ 2’ ബില്‍ഡിംഗ് പ്രോജക്ടിന്റെ പൂര്‍ത്തീകരണത്തിനായി എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ്. പ്രോജക്ട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ. റാണ അല്‍ ഫാരിസ്, അണ്ടര്‍സെക്രട്ടറി ഇസ്മയില്‍ അല്‍ ഫൈലകവി തുടങ്ങിയവരും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.

പ്രോജക്ടിന്റെ ഭാഗമായി വരുന്ന സൗകര്യങ്ങളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

×