Advertisment

24 മണിക്കൂര്‍ മുമ്പ് 'ബാഗേജ് വെയിറ്റ് സര്‍വീസ്'; വീണ്ടും സജീവമാക്കി കുവൈറ്റ് എയര്‍വേസ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ക്കായി 'ബാഗേജ് വെയിറ്റ്' സര്‍വീസുമായി കുവൈറ്റ് എയര്‍വേസ്. ഇന്ന് മുതലാണ് ഈ സേവനം വീണ്ടും സജീവമാക്കിയത്.

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് കുവൈറ്റ് എയര്‍വേസ് യാത്രക്കാര്‍ക്ക് നേരത്തെ ചെക്ക് ഇന്‍ ചെയ്യാനും ബാഗേജിന്റെ ഭാരം നോക്കാനും ടെര്‍മിനല്‍ 4 കമ്മിറ്റി അനുവദിച്ചതായി ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്യാപ്റ്റന്‍ ഇസ്സ അല്‍ ഹദ്ദാദ് പറഞ്ഞു.

publive-image

ഇത് ടെര്‍മിനല്‍ ബില്‍ഡിംഗിലെ പാസഞ്ചര്‍ രജിസ്‌ട്രേഷന്‍ ഏരിയയിലെ തിരക്ക് കുറയ്ക്കാന്‍ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കാനുള്ള കുവൈറ്റ് എയര്‍വേസിന്റെ പദ്ധതി പ്രകാരമാണ് നടപടി. വിമാനങ്ങളില്‍ എല്ലാ കൊവിഡ് മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും അല്‍ ഹദ്ദാദ് പറഞ്ഞു.

Advertisment