കുവൈറ്റിലെ വായു മലിനീകരണത്തില്‍ അമേരിക്കന്‍ എംബസിയുടെ കണക്ക് ശരിയല്ലെന്ന് കുവൈറ്റ്‌ പരിസ്ഥിതി വകുപ്പ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, December 14, 2019

കുവൈറ്റ്‌ : കുവൈറ്റിലെ വായു മലിനീകരണത്തില്‍ അമേരിക്കന്‍ എംബസിയുടെ കണക്ക് ശരിയല്ലെന്ന് കുവൈറ്റ്‌ പരിസ്ഥിതി വകുപ്പ്‌. അമേരിക്കൻ എംബസിയുടെ നിരീക്ഷണ സംവിധാനം ബയാനിൽ മാത്രമാണുള്ളത്. അതുവഴി കുവൈറ്റിലെ എല്ല ഭാഗത്തുമുള്ള വായുമലിനീകരണം തിട്ടപ്പെടുത്താൻ കഴിയില്ലെന്നും അവർ പറഞ്ഞു.

കുവൈറ്റിലെ അന്തരീക്ഷ മലിനീകരണം കണക്കാക്കുന്നത് കുവൈറ്റ്‌ ശാസ്ത്ര ഗവേഷണ സ്ഥാപനം (കിസ്‌ർ) നിർണയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണെന്ന് അതോറിറ്റിയിലെ പരിസ്ഥിതി നിയന്ത്രണവിഭാഗം ഡപ്യൂട്ടി ഡയറക്ടർ സാമിറ അൽ കന്ദരി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങൾ വഴിയാണ് മലിനീകരണ തോത് അളക്കുന്നത്.

24മണിക്കൂറും പ്രവർത്തിക്കുന്നവയാണ് അവ. അവർ ശേഖരിക്കുന്ന വിവരം 2012 മുതൽ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്നുമുണ്ട്.

×