ചെറിയ പെരുന്നാളിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് കുവൈറ്റ് അമീര്‍; കൊവിഡ് ബാധിച്ച് മരിച്ചവരെ സ്വര്‍ഗത്തിലുള്ള രക്തസാക്ഷികളായി കാണുന്നുവെന്ന് അമീര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, May 22, 2020

കുവൈറ്റ് സിറ്റി: ചെറിയ പെരുന്നാളിന് മുന്നോടിയായി അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബ കുവൈറ്റ് ജനതയെ അഭിസംബോധന ചെയ്തു.

എല്ലാവര്‍ക്കും ചെറിയ പെരുന്നാളിന് മുന്നോടിയായി ആശംസകള്‍ നേര്‍ന്നാണ് പ്രസംഗം ആരംഭിച്ചത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അദ്ദേഹം അഭിനന്ദിച്ചു.

കൊവിഡ് മഹാമാരി മൂലം മരണപ്പെട്ടവരെയും അദ്ദേഹം അനുസ്മരിച്ചു. അവരെ സ്വര്‍ഗത്തിലുള്ള രക്തസാക്ഷികളായാണ് തങ്ങള്‍ കാണുന്നതെന്നും അമീര്‍ പറഞ്ഞു.

×