ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/post_attachments/bKBScnloBCpZhqDQuQce.jpg)
വാഷിങ്ടണ്‍: കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുശോചിച്ചു. മെലാനിയയും താനും കുവൈറ്റിലെ ജനങ്ങളെ അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Advertisment
അമേരിക്കയുടെ അചഞ്ചലമായ സുഹൃത്തായിരുന്നു കുവൈറ്റ് അമീറെന്ന് ട്രംപ് അനുസ്മരിച്ചു. ഈ മാസം ആദ്യം ലെജിയന്‍ ഓഫ് മെറിറ്റ്, ഡിഗ്രി ചീഫ് കമാന്‍ഡര്‍ പുരസ്‌കാരം നല്‍കി അമീറിനെ ആദരിക്കാന്‍ ഭാഗ്യം ലഭിച്ചതായും ട്രംപ് പറഞ്ഞു.
40 വര്‍ഷം വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ച അമീര്‍ സമാനതകളില്ലാത്ത നയതന്ത്രജ്ഞനായിരുന്നു. മിഡില്‍ ഈസ്റ്റിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അക്ഷീണം പ്രയത്‌നിച്ചു. അദ്ദേഹത്തിന്റെ പാരമ്പര്യത്തെ മാനിച്ച് നല്ല ഭാവിക്കുവേണ്ടി ഗള്‍ഫ് രാജ്യങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us