Advertisment

കുവൈറ്റിലെ ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു, മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധരുടെ ഉറപ്പ് !

New Update

കുവൈറ്റ്: കുവൈറ്റിലെ അല്‍ വഫ്ര, അല്‍ അബ്ദലി ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വൈറസ് പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Advertisment

publive-image

12 തരം വൈറസുകൾ മൂലമുണ്ടാകുന്ന വൈറൽ രോഗമാണ് “പക്ഷിപ്പനി” എന്ന് ഡോക്ടർമാർ സൂചിപ്പിച്ചു. ഇത് പ്രത്യേകമായി പക്ഷികളെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. മാത്രമല്ല ഇത് വളരെ അപൂർവ സന്ദർഭങ്ങളിലൊഴികെ മനുഷ്യരിലേക്ക് പകരില്ല.

പൊതുവായി മൃഗങ്ങളുമായി ഇടപെടുമ്പോൾ മാസ്ക്, കയ്യുറകൾ എന്നിവ ഉപയോഗിക്കുന്നത് ഏതെങ്കിലും

വൈറൽ രോഗങ്ങളിൽ നിന്ന് മനുഷ്യരെ വലിയ തോതിൽ സംരക്ഷിക്കുന്നുവെന്ന് അവർ സൂചിപ്പിച്ചു.

പക്ഷിപ്പനി കേസുകൾ കണ്ടെത്തിയതിന് ശേഷം പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ്, ഫിഷ് റിസോഴ്‌സസ് എന്നിവയിലെ വിദഗ്ധർ അൽ വഫ്ര, അൽ-അബ്ദാലി എന്നിവിടങ്ങളിലെ രണ്ട് ഫാമുകളിൽ പരിശോധന നടത്തുകയും രോഗം ബാധിച്ച ആയിരക്കണക്കിന് കോഴികളെ കൊന്നൊടുക്കുകയും ചെയ്തു

സ്ഥിതി നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തി ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

kuwait kuwait latest kuwait bird flu
Advertisment