കുവൈറ്റ്‌ സർക്കാരിന്റെ രാജി അംഗീകരിച്ചു ഉത്തരവിറക്കി; പുതിയ മന്ത്രിസഭ നിലവിൽ വരുന്നത് വരെ തൽസ്ഥാനത്തു തുടരാന്‍ നിർദേശം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, January 18, 2021

കുവൈറ്റ്: കുവൈറ്റില്‍ മന്ത്രിസഭയുടെ രാജി അംഗീകരിച്ച് ഉത്തരവിറക്കി. പുതിയ മന്ത്രിസഭ നിലവിൽ വരുന്നത് വരെ തൽസ്ഥാനത്തു തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയുടെ രാജി കഴിഞ്ഞ വാരം അമീർ ശൈഖ് നവാഫ്‌ അൽ അഹമദ് ജാബർ അൽ സബാഹിന് സമർപ്പിച്ചിരുന്നു .

പാർലിമെന്റിലെ പ്രതിപക്ഷ അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ ഇരിക്കെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജി സമർപ്പിച്ചത് . കാലാവധി കഴിഞ്ഞ മന്ത്രി സഭയിൽ അഴിമതിക്ക് എതിരെ കർശന നടപടി എടുത്ത പ്രധാനമന്ത്രിയാണ് ശൈഖ് സബാഹ് ഖാലിദ് അൽ സബാഹ്.

×