കുവൈറ്റില്‍ പൂച്ചയെ ആക്രമിച്ചു കൊന്ന യുവാവ് അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, March 4, 2021

കുവൈറ്റ്: കുവൈറ്റില്‍ പൂച്ചയെ ആക്രമിച്ചു കൊന്ന യുവാവ് അറസ്റ്റില്‍. കുവൈറ്റ് സൈബര്‍ ക്രൈം വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പൂച്ചയെ ആക്രമിച്ചു കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ക്കെതിരെ ആര്‍ട്ടിക്കിള്‍ 165 ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട് . ഇയാളെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി

×