ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈത്ത്: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് തൊഴിലുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനു പുതിയ സേവനം. 'ഇലക്‌ട്രോണിക് ഫോംസ് " എന്ന പോർട്ടലിലൂടെ തൊഴിലുടമക്കും, റിക്രൂട്ട്‌മെന്റ് ഏജൻസിക്കുമെതിരെ തൊഴിലാളികൾക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്.
Advertisment
ശമ്പളം വൈകൽ, ശമ്പള കുടിശ്ശിക, മുതലായ എല്ലാ പരാതികളും തൊഴിലാളികൾക്ക് പുതിയ പോർട്ടലിലൂടെ സമർപ്പിക്കാൻ സാധ്യമാകും. മനുഷ്യക്കടത്ത്, നിയമവിരുദ്ധമായ തൊഴിൽ ചെയ്യാൻ പ്രേരിപ്പിക്കൽ മുതലായ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരയാകുന്ന തൊഴിലാളികൾക്ക് റിക്രൂട്ട്മെന്റ് ഏജൻസിക്ക് എതിരെ പരാതി സമർപ്പിക്കുവാനും പുതിയ സംവിധാനം വഴി സാധിക്കുന്നതാണ്.
മുമ്പ് പരാതി സമർപ്പിച്ച തൊഴിലാളികൾക്ക് താമസ രേഖ പുതുക്കുവാനുള്ള അപേക്ഷയും ഇലക്ട്രോണിക് ഫോംസ് സംവിധാനം വഴി സമർപ്പിക്കാം.