കുവൈറ്റില്‍ പുതുതായി നാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, March 25, 2020

കുവൈറ്റ് : കുവൈറ്റില്‍ പുതുതായി നാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ ബാധിതരുടെ എണ്ണം 195 ആയി .

കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട നാലു കേസിൽ ഒരാൾ ബ്രിട്ടനിൽ നിന്നും വന്ന സ്വദേശിയും സൗദിയിൽ നിന്നും കുവൈത്തിലേക്ക് വന്ന സ്വദേശി വനിതയുമാണ്. മറ്റു രണ്ടു പേർ ഫിലിപ്പീൻസ് സോമാലിയ സ്വദേശികളാണ് .

×