കുവൈറ്റില്‍ രോഗമുക്തരായവരുടെ ആകെ എണ്ണം നൂറിലേയ്ക്ക് കടക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, April 5, 2020

കുവൈറ്റ്‌ : കൊറോണ പ്രതിരോധ രംഗത്ത് കുവൈറ്റില്‍ വീണ്ടും മുന്നേറ്റം. കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നവരില്‍ രോഗമുക്തരായവരുടെ എണ്ണം നൂറിലേയ്ക്ക് തൊടാന്‍ ഒരുങ്ങുകയാണ്.

ഇന്ന് 6 പേര്‍ കൂടി രോഗമുക്തരായ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 99 ആയി. മികച്ച സുരക്ഷാ മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഫലം കാണുന്നു എന്നതിന്‍റെ സൂചനയാണ് പുറത്തുവരുന്ന കണക്കുകള്‍.

അതേസമയം പ്രവാസികള്‍ക്കിടയില്‍ നിന്നാണ് പുതിയ കൊറോണ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അനുസരിച്ച് കര്‍ശന ക്വാറന്റൈന് വിധേയമാകുക എന്നതാണ് ജനങ്ങള്‍ ചെയ്യേണ്ടത്.

×