കുവൈറ്റില്‍ മെഡിക്കല്‍ മാസ്‌ക് ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, February 17, 2020

കുവൈറ്റ്‌ : കുവൈറ്റില്‍ മെഡിക്കല്‍ മാസ്‌ക് ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌ . രാജ്യത്ത് മെഡിക്കൽ മാസ്ക് ഉപയോഗം വർധിച്ചു. കൊറോണ വൈറസ് വ്യാപനത്തിനെതിരായ മുന്നൊരുക്കം എന്ന നിലയിൽ ആളുകൾ മാസ്ക് ധരിക്കൽ പതിവാക്കിയിരിക്കയാണ്.

മന്ത്രാലയത്തിന് കീഴിലുള്ള സംവിധാനങ്ങളിൽ സൗജന്യമായാണ് മാസ്ക് വിതരണം. ഫാർമസികളിൽ കുറഞ്ഞ വിലക്കും മാസ്ക് ലഭിക്കുന്നു.

കുവൈറ്റില്‍ ശനിയാഴ്ച വരെ കൊറോണ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും സംശയിക്കപ്പെടുന്ന കേസുകളിൽ അതീവ ജാഗ്രതയാണ് പാലിക്കുന്നത്.

×