കുവൈറ്റില്‍ ഭര്‍ത്താവിന്റെ ആഡംബര കാര്‍ മോഷ്ടിച്ചെന്ന കേസ്; ഭാര്യയെ കോടതി വെറുതെവിട്ടു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, January 17, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഭര്‍ത്താവിന്റെ ആഡംബര കാര്‍ മോഷ്ടിച്ചെന്ന ഭാര്യയെ കോടതി കുറ്റവിമുക്തയാക്കി. ഭാര്യ കാര്‍ മോഷ്ടിച്ചുവെന്നും വിശ്വാസവഞ്ചന കാണിച്ചെന്നും ആരോപിച്ചാണ് ഭര്‍ത്താവ് കേസ് നല്‍കിയിരുന്നത്.

കാര്‍ മോഷ്ടിക്കുകയും തുടര്‍ന്ന് ആവശ്യപ്പെട്ടിട്ടും അത് തിരികെ ലഭിച്ചില്ലെന്നും ഭര്‍ത്താവ് ആരോപിച്ചിരുന്നു. കാര്‍പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായും ഇരുവരും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നതായും ഭര്‍ത്താവ് കോടതിയില്‍ അറിയിച്ചു.

എന്നാല്‍ കാര്‍ തിരികെ നല്‍കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത് തിരികെ കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും ഭാര്യ കോടതിയെ അറിയിച്ചു.

×