കുവൈത്ത്​ പ്രവാസിയായ തൃശൂർ സ്വദേശി ദുബൈയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, February 24, 2021

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പ്രവാസിയായ യുവാവ് ദുബൈയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. തൃശൂർ പെരിഞ്ഞനം ചക്കരപാടം സ്വദേശി നൈസാം (45) ആണ്​ മരിച്ചത്​. കുവൈത്തിൽ സാൽമിയയിൽ താമസമാക്കിയ നൈസാം കെ.ഇ.ഒ ഇൻറർനാഷനൽ കൺസൽട്ടന്റ്സ് ​ കമ്പനിയിൽ ഡ്രാഫ്​റ്റ്​സ്​മാനായിരുന്നു

ഭാര്യ: റബീന. മക്കൾ: അമീഹ, അക്​മൽ, അക്കു. സഹോദരങ്ങൾ: ഫൈസൽ, നജീബ്​, നിഷാദ്​. പിതാവ്​: മുഹമ്മദ്​. കുവൈത്തിലേക്ക്​ നേരിട്ട്​ വരാൻ വിലക്കുള്ളതിനാൽ ദുബൈ വഴി വരാൻ ശ്രമിച്ച അദ്ദേഹം കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ ദുബൈയിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വർഷം മുമ്പാണ്​ ജോലി മാറ്റത്തിനായി കുവൈത്തിലെത്തിയത്​.

×