കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരുന്ന മലയാളി മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശിയായ 68കാരന്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, July 4, 2020

കുവൈറ്റ് : കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരുന്ന മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി തെക്കന്‍പുരക്കല്‍ പ്രഭാകരന്‍ പൂവത്തൂര്‍ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.അല്‍ അഹ്‌മദി ലൗണ്ടറി ജീവനക്കാരനായിരുന്നു.

ഭാര്യ സുനിത. മക്കൾ, പ്രഭിത, ജിത്തു, നീതു

×