/sathyam/media/post_attachments/4JBrFsE9vIciOPHbYGwE.jpg)
കുവൈറ്റ് : കുവൈത്തിൽ ഒരാള്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇത് അറിയിച്ചത്. ഇതോടെ കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 65 ആയി. മൂന്നു പേര് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്. ഒരാൾ രോഗ മുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിലാണ് ഇന്ന് പുതിയ കേസ് റിപ്പോർട്ട് ചെയ്ത കാര്യം അറിയിച്ചത്.
ഞായറാഴ്ച കാലത്ത് ആരോഗ്യമന്ത്രാലയം രണ്ട് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധയേറ്റ ഈജിപ്ത്കാരൻ സ്വകാര്യ സന്ദർശനത്തിനായി അസർ ബൈജാനിലേക്ക് പോയിരുന്നു. ഇയാൾ രാജ്യത്തേക്ക് തിരിച്ചു വന്ന ഉടനെ നിരീക്ഷണ കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
നേരത്തെ സ്ഥിരീകരിക്കപ്പെട്ട കൊറോണ വൈറസ് ബാധിതരിൽ മുഴുവൻ പേരും ഇറാനിൽ നിന്നും എത്തിയ യാത്രക്കാരായിരുന്നു. ഇതിനു ശേഷം ആദ്യമായാണു ഞായറാഴ്ച ഇറാനിൽ നിന്നല്ലാത്ത മറ്റൊരു രാജ്യത്ത് നിന്നും എത്തിയ ഒരാൾക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us