കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചു; ആകെ മരണസംഖ്യ 194 ആയി ഉയര്‍ന്നു; 24 മണിക്കൂറിനിടയില്‍ രോഗം സ്ഥിരീകരിച്ചത് 293 ഇന്ത്യക്കാർ ഉൾപ്പെടെ 1072 പേര്‍ക്ക്‌; രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 25184

New Update

publive-image

Advertisment

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് 9 പേർ കൂടി മരണമടഞ്ഞു. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 194 ആയി.

293 ഇന്ത്യക്കാർ ഉൾപ്പെടെ 1072 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 25184 ആയി. ഇവരിൽ 7896 പേർ ഇന്ത്യക്കാരാണു.

ഇന്ന് 575 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 9273 ആയി. ആകെ. 15717 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 191 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രോഗികൾ ഗവർണറേറ്റ് തിരിച്ചുള്ള കണക്ക്

ക്യാപിറ്റൽ : 92
ഹവല്ലി : 111
അഹമ്മദി : 293
ഫർവാനിയ : 353
ജഹ്‌റ : 223

താമസ കേന്ദ്രം തിരിച്ചുള്ള രോഗികളുടെ എണ്ണം

ജലീബ് അൽ ഷുവൈക്ക്: 93
ഫർവാനിയ: 89
അബ്ദലി: 76
കൈതാൻ: 75
മംഗഫ്: 74

രോഗികൾ രാജ്യം അടിസ്ഥാനത്തിൽ

കുവൈത്ത് :234
ഇന്ത്യ :293
ഈജിപ്ത് :142
ബംഗ്ലാദേശ് : 147

Advertisment