കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നവംബര്‍ 1ന് അബുഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കും.
കലയുടെ നാല് മേഖലകളിലായി നടന്ന പ്രാഥമിക ടൂർണമെന്‍റുറുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകളാണ് നവംബർ 1ന് നടക്കുന്ന ടൂർണ്ണമെന്‍റിൽ മാറ്റുരക്കുന്നത്. വിജയികൾക്ക് ഈ വർഷം അന്തരിച്ച കല കുവൈറ്റ് അംഗം ബാലു ചന്ദ്രന്‍റെ പേരിലുള്ള ട്രോഫി സമ്മാനിക്കും.
ടൂർണമെന്റിന്‍റെ വിജയകരമായ നടത്തിപ്പിനായി പ്രജോഷ് കൺവീനറായും, റിനു വിദ്യാധരൻ ജോയിന്റ് കൺവീനയുമുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. അബുഹലീഫ കല സെന്ററിൽ വെച്ച് നടന്ന സ്വാഗതസംഘം രുപീകരണ യോഗത്തിൽ കല കുവൈറ്റ് പ്രസിഡന്‍റ് ടി.വി.ഹിക്മത് ടൂര്‍ണമെന്‍റിനെപ്പറ്റി വിശദീകരിച്ചു.
കായിക വിഭാഗം സെക്രട്ടറി മാത്യു ജോസഫ് അധ്യക്ഷതയിൽ നടന്ന യോഗത്തിന് അബുഹലീഫ മേഖലാ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും, ടൂർണ്ണമെന്റ് കൺവീനർ പ്രജോഷ് നന്ദിയും രേഖപ്പെടുത്തി.